തൊടുപുഴ: വയനാട്, ഇടുക്കി ജില്ലകളില്‍ ഈ വര്‍ഷം പച്ചക്കറി ഉല്പാദനം ഗണ്യമായി വര്‍ധിച്ചതായി കൃഷിവകുപ്പ് അറിയിച്ചു. കാലാവസ്ഥ അനുകൂലമായതും ശാസ്ത്രീയ കൃഷിരീതികള്‍ വ്യാപകമായതുമാണ് ഉല്പാദന വര്‍ധനയ്ക്ക് കാരണമായത്.
ഉല്പാദനം ഉയര്‍ന്നതോടെ ചില പച്ചക്കറി ഇനങ്ങളുടെ വിപണി വില കുറഞ്ഞിട്ടുണ്ട്. ഇത് ഉപഭോക്താക്കള്‍ക്ക് ഗുണകരമാണെങ്കിലും കര്‍ഷകര്‍ നേരിടുന്ന വിലക്കുറവ് ദീര്‍ഘകാലത്തില്‍ പരിഹരിക്കേണ്ട തുണ്ടെന്ന് വിദഗ്ധര്‍ അഭിപ്രായപ്പെടുന്നു.
വിലസ്ഥിരത ഉറപ്പാക്കാന്‍ സംഭരണ സംവിധാനങ്ങളും മൂല്യവര്‍ധന യൂണിറ്റുകളും ശക്തിപ്പെടുത്തേണ്ടതുണ്ടെന്ന് കാര്‍ഷിക വിദഗ്ദ്ധര്‍ അഭിപ്രായപ്പെട്ടു.

