ക്ഷീരസാന്ത്വനം ഇന്‍ഷ്വറന്‍സ്: എന്റോള്‍മെന്റ് ആരംഭിച്ചു

കോട്ടയം: കേരള ക്ഷീരകര്‍ഷക ക്ഷേമനിധി ബോര്‍ഡിന്റെ ആഭിമുഖ്യത്തില്‍ ക്ഷീരവികസന വകുപ്പും മില്‍മയും ചേര്‍ന്ന് ക്ഷീരകര്‍ഷക ക്ഷേമനിധി അംഗങ്ങള്‍ക്കായി നടപ്പാക്കുന്ന ക്ഷീരസാന്ത്വനം ഇന്‍ ഷ്വറന്‍സ് പദ്ധതിയുടെ 2025-26 വര്‍ഷത്തേക്കുള്ള എന്റോള്‍മെന്റ് ആരംഭിച്ചു. പദ്ധതിയില്‍ അംഗങ്ങളാകുന്നവര്‍ക്ക് ആരോഗ്യ-അപകട-ലൈഫ് ഇന്‍ഷ്വറന്‍സ് പരിരക്ഷ ലഭിക്കും. 80 വയസ് വരെയുള്ള ക്ഷീരകര്‍ഷകര്‍ക്ക് ആരോഗ്യ പരിശോധന കൂടാതെ അംഗങ്ങളാകാം. രണ്ടുലക്ഷം രൂപയുടെ പരിരക്ഷയും നിലവിലെ അസുഖങ്ങള്‍ക്ക് 50,000 രൂപ വരെയുള്ള പരിരക്ഷയും ലഭിക്കും. അപകടസുരക്ഷാ പദ്ധതിയില്‍ അപകടമരണമോ സ്ഥായിയായ അംഗവൈകല്യമോ സംഭവിച്ചാല്‍ ഏഴുലക്ഷം രൂപയുടെ പരിരക്ഷ ലഭിക്കും. 18-60 വയസ് വരെയുള്ളവര്‍ക്ക് ലൈഫ് ഇന്‍ഷ്വറന്‍സ് പോളിസിയില്‍ അംഗ ങ്ങളാകാം. സ്വാഭാവിക മരണം സംഭവിച്ചാല്‍ ഒരുലക്ഷം രൂപയുടെ പരിരക്ഷ ലഭിക്കും.

ക്ഷീര കര്‍ഷക ക്ഷേമനിധി അംഗങ്ങള്‍ക്ക് ക്ഷീരസാന്ത്വനം ഇന്‍ഷ്വറന്‍സ് പദ്ധതിയില്‍ 50 ശതമാനം സബ്സിഡി ലഭിക്കും. ക്ഷേമനിധി അംഗങ്ങളല്ലാത്ത ക്ഷീരകര്‍ഷകര്‍ക്കും ക്ഷീര സഹകരണ സം ഘം ജീവനക്കാര്‍ക്കും മുഴുവന്‍ പ്രീമിയം തുകയും അടച്ച് പദ്ധതിയില്‍ അംഗങ്ങളാകാം. ക്ഷീര സാന്ത്വനം ഇന്‍ഷ്വറന്‍സ് പദ്ധതിയില്‍ 80 വയസ് വരെയുള്ള കര്‍ഷകര്‍ക്ക് നിലവിലെ അസുഖങ്ങള്‍ക്ക് 50,000 രൂപ വരെ പരിരക്ഷ ലഭിക്കും. തെരഞ്ഞെടുക്കപ്പെട്ട ആശുപത്രികളില്‍ കാഷ്‌ലെസ് ചികിത്സാസൗകര്യവും മറ്റ് അംഗീകൃത ആശുപത്രികളിലെ ചികിത്സയ്ക്ക് റീ ഇംബേഴ്സ്‌മെന്റ് സൗകര്യവും ലഭിക്കും. വിശദവിവരത്തിന് അടുത്തുള്ള ക്ഷീര വികസന യൂണിറ്റ് ഓഫീസുമായോ ക്ഷീരസംഘങ്ങളുമായോ കേരള ക്ഷീരകര്‍ഷക ക്ഷേമനിധി ബോര്‍ഡുമായോ ബന്ധപ്പെടണം.

spot_img

More from this stream

Recomended

ഗന്ധകം അടിച്ചതിന് റബര്‍ ബോര്‍ഡ് ധനസഹായം

കോട്ടയം: പരമ്പരാഗത, പാരമ്പര്യേതര...