കോട്ടയം: പരമ്പരാഗത, പാരമ്പര്യേതര മേഖലകളിലെ റബര്‍ത്തോട്ടങ്ങളില്‍ 2026-ല്‍ പൊടികുമിള്‍ രോഗത്തിനെതിരേ പ്രതിരോധനടപടിയായി ഗന്ധകം അടിച്ചതിനുള്ള ധനസഹായത്തിന് റബറുത്പാദകസംഘങ്ങള്ക്ക് അപേക്ഷിക്കാം.
റബര്‍ബോര്‍ഡ് വെബ്സൈറ്റ് വഴി സര്‍വീസ് പ്ലസ് പോര്‍ട്ടലില്‍ പ്രവേശിച്ച് ഇന്നുമുതല്‍ 20 വരെ ഓണ്‍ലൈനായി അപേക്ഷകള്‍ സമര്‍പ്പിക്കാം. അപേക്ഷയോടൊപ്പം ആവശ്യമായ രേഖകളും അപ്ലോഡ് ചെയ്യണം. വിശദവിവരങ്ങള്‍ റബര്‍ബോര്‍ഡ് വെബ്സൈറ്റില്‍ നിന്ന് ലഭിക്കും. 0481257 6622.

