ചീരയിലെ ഇലകരിച്ചിലിന് ഹോമിയോ മരുന്നുമായി യുവഡോക്ടര്‍

ആലപ്പുഴ: ചീരയിലെ ഇലകരിച്ചില്‍ രോഗത്തിന് ഹോമിയോ മരുന്നുമായി യുവഡോക്ടര്‍. ലീഫ് ബ്ലൈറ്റ് ഡിസീസ് എന്ന രോഗത്തിന് ഹോമിയോപ്പതിയിലുടെ ഫലപ്രദമായ പ്രതിരോധ മാര്‍ഗം കണ്ടെത്തിയിരിക്കുന്നത് മുഹമ്മ സ്വദേശിനി ഡോ.രൂപ ടി.ഭുവനാണ്. അടുത്ത മാസം ദുബായില്‍ നടക്കുന്ന ലോകആയുഷ് സമ്മേളനത്തില്‍ വിഷയം പ്രബന്ധമായി അവതരിപ്പിക്കും.

പല മരുന്നുകളും ഇലകരിച്ചില്‍ രോഗത്തിന് ഉപയോഗിക്കുന്നുണ്ട്. എന്നാല്‍, ഇവയുടെ ഉപയോഗം ചീരയുടെ വളര്‍ച്ചയെ പ്രതികൂലമായി ബാധിക്കുന്നതാണ്. ചില ഹോമിയോ മരുന്നുകളുടെ ഉപയോഗത്തിലൂടെ ചീരയുടെ വളര്‍ച്ചയെ പരിപോഷിപ്പിക്കുന്നതിനൊപ്പം ഇലകരിച്ചില്‍ രോഗത്തെ പൂര്‍ണമായും തുരത്താമെന്നാണ് ഗവേഷണത്തിലുടെ ഡോ.രൂപയുടെ കണ്ടെത്തല്‍.

ചോറ്റാനിക്കര ഡോ.പടിയാര്‍ മെമ്മോറിയല്‍ ഹോമിയോപ്പതിക്ക് മെഡിക്കല്‍ കോളേജിലെ ഡിപാര്‍ട്ട്‌മെന്റ് ഒഫ് ഫാര്‍മസിയിലെ അസിസ്റ്റന്റ് പ്രൊഫസറായ ഡോ.രൂപ, ഉന്നത പഠനത്തിന്റെ ഭാഗമായാണ് ഇലകരിച്ചില്‍ രോഗത്തെക്കുറിച്ച് ഗവേഷണം നടത്തിയത്. ലോകത്താകമാനം ചെടികളിലും മൃഗങ്ങളിലും ഹോമിയോപ്പതി മരുന്നുകള്‍ വ്യാപകമായി ഉപയോഗിക്കുന്നുണ്ട്. ഇതിന്റെ ഭാഗമായാണ് കേരളത്തിലേറ്റവും കുടുതല്‍ ഉപയോഗിക്കുന്ന ഇലക്കറി വിഭാഗത്തില്‍പ്പെടുന്ന ചീരയെ ഗവേഷണ വിഷയമായി തിരഞ്ഞെടുത്ത്.

രോഗമുള്ള ഇലകളാണെന്ന് സര്‍ക്കാര്‍ അംഗീകാരത്തോടെ സാക്ഷ്യപ്പെടുത്തിയ ശേഷമാണ് അതില്‍ പരീക്ഷണം നടത്തിയത്. ലാബിനുള്ളില്‍ വിവിധങ്ങളായ ഹോമിയോ മരുന്ന് സംയുക്തങ്ങള്‍ ഉപയോഗിച്ചായിരുന്നു പരീക്ഷണം. ഓരോ ഘട്ടവും ശാസ്ത്രീയമായ അപഗ്രഥിച്ചു. ഇലകളില്‍ നിന്ന് രോഗബാധ ക്രമേണ മാറുന്നതും ചെടികള്‍ക്ക് നല്ല വളര്‍ച്ച വരുന്നതായുള്ള ഫലമാണ് ലഭിച്ചത്. ഈ വസ്തുതകളുടെ സംഗ്രഹമാണ് ശാസ്ത്രീയായ വിശദാംശങ്ങളിലുടെ പ്രബന്ധമാക്കി ദുബായില്‍ അവതരിപ്പിക്കുന്നത്. മുഹമ്മ തൈമറ്റത്തില്‍ ഡോ.അശ്വിന്‍ പണിക്കരുടെ ഭാര്യയാണ് ഡോ.രൂപ.

spot_img

More from this stream

Recomended

ഗന്ധകം അടിച്ചതിന് റബര്‍ ബോര്‍ഡ് ധനസഹായം

കോട്ടയം: പരമ്പരാഗത, പാരമ്പര്യേതര...