18.1 അടി ഉയരത്തില്‍ പച്ചമുളക് ചെടി; പത്തനംതിട്ട സ്വദേശി ജയിംസിന് ഗിന്നസ് നേട്ടം

വീട്ടുവളപ്പില്‍ ഒരു സാധാരണ പച്ചമുളക്‌തൈ നട്ടപ്പോള്‍ ലോക റെക്കോര്‍ഡ് നേടുമെന്നൊരു സ്വപ്നം പോലും ജയിംസ് എബ്രഹാമിന് ഉണ്ടായിരുന്നില്ല. പക്ഷേ ഇന്ന് കല്ലൂപ്പാറ കടമാന്‍കുളം മേട്ടിന്‍പുറത്ത് ജയിംസിന്റെ പേര് ലോക റെക്കോര്‍ഡ് പട്ടികയില്‍ തെളിയുകയാണ്. 18.1 അടി ഉയരമുള്ള പച്ചമുളക് ചെടിയോടെ ഗിന്നസ് അംഗീകാരം. ഗിന്നസ് വേള്‍ഡ് റെക്കോര്‍ഡിന്റെ ഔദ്യോഗിക അറിയിപ്പും സര്‍ട്ടിഫിക്കറ്റും ലഭിച്ചതോടെ കുടുംബവും നാട്ടുകാരും ആഘോഷത്തിലാണ്.

ഒരു തൈയുടെ അസാധാരണ വളര്‍ച്ച
കഴിഞ്ഞ വര്‍ഷം ജൂണില്‍ മല്ലപ്പള്ളി ചന്തയില്‍ നിന്നാണ് ജയിംസ് ചില പച്ചമുളക് തൈകള്‍ വാങ്ങിയത്. വീട്ടുവളപ്പില്‍ നട്ട തൈകളില്‍ ഒന്ന് ദിവസങ്ങള്‍ക്കുള്ളില്‍ തന്നെ അസാധാരണമായ വളര്‍ച്ച കാണിച്ചു.
”മറ്റു ചെടികളേക്കാള്‍ ഇത് വേഗത്തില്‍ വളരുന്നതായി തോന്നി. ഓരോ ആഴ്ചയും ഉയരം നോക്കുമ്പോള്‍ ഞാന്‍ തന്നെ അത്ഭുതപ്പെട്ടു,” ജയിംസ് പറയുന്നു.
വളര്‍ച്ച കൂടിയതോടെ ഒടിഞ്ഞുപോകാതിരിക്കാനായി കയറുകെട്ടി വീടിന്റെ ബീമിലേക്ക് കയറ്റി. അതും മതിയാകാതെ വന്നതോടെ ബീമില്‍ വലിയ മുളങ്കാല്‍ കെട്ടി അതില്‍ ചെടി കയറ്റി. ദിവസേന അളന്ന് നോക്കുമ്പോള്‍ ഉയരം 10 അടിയും 12 അടിയും കടന്നു.

പഴയ റെക്കോര്‍ഡ് മറികടന്ന്
1999-ല്‍ യുഎസിലെ കാലിഫോര്‍ണിയയില്‍ ലോം ലിയാങ് എന്നയാളുടെ പേരില്‍ 16 അടി ഉയരമുള്ള പച്ചമുളക് ചെടി ലോക റെക്കോര്‍ഡായി രേഖപ്പെടുത്തിയിരുന്നു.
ജയിംസിന്റെ ചെടി 18.1 അടി ഉയരത്തിലെത്തിയതോടെ പഴയ റെക്കോര്‍ഡ് മറികടക്കാമെന്ന പ്രതീക്ഷ വളര്‍ന്നു. സുഹൃത്തുക്കളും നാട്ടുകാരും പ്രോത്സാഹനം നല്‍കി. ”ഇത് റെക്കോര്‍ഡ് ആക്കാം” എന്ന അഭിപ്രായം ഉയര്‍ന്നതോടെ ജയിംസ് ഗിന്നസ് റെക്കോര്‍ഡിന് അപേക്ഷിച്ചു.

പരിശോധനയും ഔദ്യോഗിക അംഗീകാരവും
കോല്‍ക്കത്ത ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന യൂണിവേഴ്സല്‍ റിക്കാര്‍ഡ് ഫോറത്തിന്റെ അന്താരാഷ്ട്ര ജൂറി സംഘം സ്ഥലത്തെത്തി ചെടിയുടെ ഉയരം അളന്നു.
അളവെടുപ്പ് സമയത്ത്:
പത്തനംതിട്ട ജില്ലാ കൃഷി വിജ്ഞാന കേന്ദ്രം സീനിയര്‍ സയന്റിസ്റ്റ് ഡോ. സി.പി. റോബര്‍ട്ട്
ഡോ. വിനോദ് മാത്യു
ഡോ. റിന്‍സി കെ. ഏബ്രഹാം
കൃഷി ഓഫീസര്‍ എ. പ്രവീണ
എന്നിവരുടെ സാന്നിധ്യവുമുണ്ടായിരുന്നു. ശാസ്ത്രീയമായ രീതിയില്‍ അളവും ഇനവും സ്ഥിരീകരിച്ച ശേഷമാണ് അംഗീകാരം ലഭിച്ചത്.

കുടുംബത്തിനും നാട്ടിനും അഭിമാനം
ജയിംസിന്റെ വീട്ടുവളപ്പില്‍ ഇന്ന് സന്ദര്‍ശകരുടെ തിരക്കാണ്. വിദ്യാര്‍ഥികളും കര്‍ഷകരും കൃഷിയില്‍ താല്‍പര്യമുള്ളവരും എത്തി ചെടി കാണുകയും അനുഭവം ചോദിച്ചറിയുകയും ചെയ്യുന്നു.

പരിപാലന രഹസ്യം?
ജയിംസ് പറയുന്നത് ലളിതം:
ദിവസേന ശ്രദ്ധ
ആവശ്യമായ ജലസേചനം
സമതുലിതമായ വളപ്രയോഗം
ചെടിക്ക് പിന്തുണ നല്‍കുന്ന ഘടന

spot_img

More from this stream

Recomended

ഗന്ധകം അടിച്ചതിന് റബര്‍ ബോര്‍ഡ് ധനസഹായം

കോട്ടയം: പരമ്പരാഗത, പാരമ്പര്യേതര...