കൂണ്‍കര്‍ഷകസംഘം ആറ് ദിവസത്തെ പരിശീലനത്തിനായി ഹിമാചലിലേക്ക്

കൊച്ചി: കേരളത്തില്‍ കൂണ്‍ കൃഷി കൂടുതല്‍ ശാസ്ത്രീയമായി വ്യാപിപ്പിക്കുന്നതിനും കര്‍ഷകരുടെ വരുമാനം വര്‍ധിപ്പിക്കുന്നതിനുമായി സംസ്ഥാന കൃഷിവകുപ്പിന്റെയും സ്റ്റേറ്റ് ഹോര്‍ട്ടികള്‍ച്ചര്‍ മിഷന്റെയും നേതൃത്വത്തില്‍ 25 കര്‍ഷകരുടെ ആദ്യസംഘം ഹിമാചല്‍ പ്രദേശിലെ സോളനിലേക്ക് യാത്ര തിരിച്ചു വിവിധസംരംഭകരും ഉള്‍പ്പെടുന്ന സംഘം സോളനിലെ ഐസിഎആര്‍ ഡയറക്ടറേറ്റ് ഓഫ് മഷ്‌റൂം റിസര്‍ച്ചില്‍ (ഐസിഎആര്‍ ഡിഎംആര്‍) ഇന്നു മുതല്‍ ആറ് ദിവസം പരിശീലനത്തില്‍ പങ്കെടുക്കും.

ഹോര്‍ട്ടി കള്‍ച്ചര്‍ മിഷന്‍ നടപ്പിലാക്കുന്ന സമഗ്ര കൂണ്‍ ഗ്രാമം പദ്ധതിയുടെ തുടര്‍ച്ചയായാണ് പഠനയാത്ര സംഘടിപ്പിച്ചിരിക്കുന്നത്. മന്ത്രി പി. പ്രസാദിന്റെ നേതൃത്വത്തില്‍ കൂണ്‍ കര്‍ഷകരുടെയും ഉദ്യോഗസ്ഥരുടെയും പത്തംഗ സംഘം സോളനിലെ ഐസിഎആര്‍ ഡയറക്ടറേറ്റ് ഓഫ് മഷ് റൂം റിസര്‍ച്ച് സന്ദര്‍ശിച്ചതിന്റെ തുടര്‍ച്ചയായി മന്ത്രിയുടെ പ്രത്യേക താത്പര്യപ്രകാരമാണ് കൂണ്‍ കര്‍ഷകരെ പരിശീലനത്തിനായി അയയ്ക്കുന്നത്. കൂണ്‍ ഇനങ്ങളിലെ കൃഷി സാങ്കേതികത്വം, ആധുനിക കൃഷിരീതികള്‍, കൂണ്‍ ഉത്പന്നങ്ങളുടെ മൂല്യവര്‍ധന, വൈവിധ്യമാര്‍ന്ന കൂണ്‍വിഭവങ്ങള്‍, വാണി ജ്യപ്രാധാന്യമുള്ള കൂണ്‍ ഇനങ്ങളും ഉത്പന്നങ്ങളും തുടങ്ങി വിവിധങ്ങളായ പരിശീലനങ്ങളാണ് ലക്ഷ്യം.

spot_img

More from this stream

Recomended

ഗന്ധകം അടിച്ചതിന് റബര്‍ ബോര്‍ഡ് ധനസഹായം

കോട്ടയം: പരമ്പരാഗത, പാരമ്പര്യേതര...