കുരുമുളക് വിളവെടുപ്പു സീസണിലേക്ക്; അമിതപ്രതീക്ഷയില്ലാതെ കര്‍ഷകര്‍

കൊച്ചി: ആഗോള വിപണിയില്‍ മികച്ച വില നിലനില്‍ക്കെ സംസ്ഥാനത്തെ കുരുമുളകിന്റെ വിളവെടുപ്പ് സീസണിലേക്ക് പ്രവേശിച്ചു. നിലവിലെ വില കര്‍ഷകര്‍ക്ക് അമിത പ്രതീക്ഷകള്‍ നല്‍കുന്നില്ല. കാരണം കര്‍ഷകര്‍ വിളവെടുപ്പ് ഊര്‍ജിതമാക്കുന്നതോടെ വില താഴുമോയെന്ന ഭീതി നില്‍നില്‍ക്കുന്നുണ്ട്.
ഇടുക്കിയിലെ അടിമാലി മേഖലയില്‍ ഇതിനകം വിളവെടുപ്പ് ആരംഭിച്ചു കഴിഞ്ഞു. ഈ മാസാന്ത്യത്തോടെ ഹൈറേഞ്ചിലെ മറ്റ് ഭാഗങ്ങളിലും വിളവെടുപ്പ് സജീവമാകുന്നതോടെ വിപണിയില്‍ കൂടുതല്‍ ചരക്ക് എത്തും.
നിലവില്‍ ടണ്ണിന് 8100 ഡോളറാണ് മലബാര്‍ മുളകിന്റെ വില. കൊച്ചിയില്‍ ഗാര്‍ബിള്‍ഡ് കുരുമുളകിന് 71,700 രൂപയാണ് നിരക്ക്. കൂടുതല്‍ ചരക്ക് വിപണിയിലേക്ക് എത്തുമെന്ന് മുന്‍കൂട്ടിക്കണ്ട് വിദേശവ്യാപാരികള്‍ അന്താരാഷ്ട്ര മാര്‍ക്കറ്റില്‍ നിന്ന് അല്പം പിന്നോട്ട് മാറിയിട്ടുണ്ട്.

spot_img

More from this stream

Recomended

ഗന്ധകം അടിച്ചതിന് റബര്‍ ബോര്‍ഡ് ധനസഹായം

കോട്ടയം: പരമ്പരാഗത, പാരമ്പര്യേതര...