മില്‍മ കാലിത്തീറ്റയ്ക്ക് 200രൂപ സബ്‌സിഡി

തിരുവനന്തപുരം: ഫെബ്രുവരി, മാര്‍ച്ച് മാസങ്ങളില്‍ ക്ഷീരസംഘങ്ങളിലൂടെ വില്‍ക്കുന്ന മില്‍മ ഗോമതി ഗോള്‍ഡ് കാലിത്തീറ്റയ്ക്ക് ചാക്ക് ഒന്നിന് മില്‍മ ഫെഡറേഷന്‍ 200 രൂപ സബ്‌സിഡി നല്‍കും.
ഉത്പാദനചെലവിലെ വര്‍ദ്ധനയില്‍ വലയുന്ന ക്ഷീരകര്‍ഷകര്‍ക്ക് ആശ്വാസം പകരാനാണ് നീക്കം. കഴിഞ്ഞ വര്‍ഷം സെപ്തംബര്‍ മുതല്‍ ഗോമതി ഗോള്‍ഡ് കാലിത്തീറ്റയ്ക്ക് ചാക്ക് ഒന്നിന് 100 രൂപ സബ്‌സിഡിയുണ്ട്. മില്‍മയുടെ മലബാര്‍, തിരുവനന്തപുരം മേഖല യൂണിയനുകള്‍ നല്‍കുന്ന സബ്‌സിഡിക്ക് പുറമേയാണിത്.
മേഖലാ യൂണിയനുകളുടെ 100 രൂപ ഇളവിനൊപ്പം ഫെഡറേഷന്റെ 200 രൂപയും ലഭിക്കുന്നതോടെ മൊത്തം സബ്സിഡി 300 രൂപയാകും. സൈലേജ്, മെയ്‌സ് ഫോഡര്‍ എന്നിവയും 2019 ലെ നിരക്കിനെക്കാള്‍ ശരാശരി 2 രൂപ കുറച്ചാണ് ക്ഷീരകര്‍ഷകര്‍ക്ക് നല്‍കുന്നത്.

spot_img

More from this stream

Recomended

ഗന്ധകം അടിച്ചതിന് റബര്‍ ബോര്‍ഡ് ധനസഹായം

കോട്ടയം: പരമ്പരാഗത, പാരമ്പര്യേതര...