സംസ്ഥാനത്തെ നെല്ല് സംഭരണ നടപടികള്‍ വേഗത്തിലാക്കാന്‍ സപ്ലൈകോയും സിവില്‍ സപ്ലൈസ് വകുപ്പും ശക്തമായ ഇടപെടലുമായി രംഗത്ത് മില്ലുകള്‍ക്ക് പുതിയ നിര്‍ദ്ദേശങ്ങള്‍ നല്‍കിയതോടെ സംഭരണ പ്രക്രിയ കൂടുതല്‍ കാര്യക്ഷമമാകുമെന്നാണ് പ്രതീക്ഷ. നെല്‍കര്‍ഷകര്‍ അഭിമുഖീകരിക്കുന്ന ഏറ്റവും വലിയ പ്രതിസന്ധിയാണ് മില്ലുകളുടെ നെല്‍സംഭരണത്തിലെ വീഴ്ചകള്‍.
കുട്ടനാട്, പാലക്കാട് മേഖലകളിലാണ് പ്രധാനമായും നെല്ല് സംഭരണവുമായി ബന്ധപ്പെട്ട പരാതികള്‍ ഉയര്‍ന്നിരുന്നത്. മില്ലുകളില്‍ നിന്നുള്ള വൈകല്‍ കാരണം കര്‍ഷകര്‍ക്ക് സാമ്പത്തിക ബുദ്ധിമുട്ടുകള്‍ നേരിടേണ്ടി വന്നിരുന്നു. പുതിയ സംവിധാനത്തിലൂടെ നെല്ല് ഏറ്റെടുക്കല്‍ സമയബന്ധിതമായി പൂര്‍ത്തിയാക്കുമെന്ന് അധികൃതര്‍ അറിയിച്ചു.
സംഭരണ കേന്ദ്രങ്ങളില്‍ ആവശ്യമായ അടിസ്ഥാന സൗകര്യങ്ങള്‍ ഉറപ്പാക്കാനും കര്‍ഷകര്‍ക്ക് അനാവശ്യമായി കാത്തുനില്‍ക്കേണ്ട സാഹചര്യം ഒഴിവാക്കാനും നിര്‍ദേശം നല്‍കിയിട്ടുണ്ട്. നെല്ലിന്റെ ഗുണനിലവാരം സംരക്ഷിക്കുന്നതിനും ഈ നടപടികള്‍ സഹായകരമാകുമെന്ന് സപ്ലൈകോ വ്യക്തമാക്കി.
കര്‍ഷകര്‍ തങ്ങളുടെ വിള സര്‍ക്കാര്‍ അംഗീകൃത കേന്ദ്രങ്ങളിലൂടെ മാത്രമേ കൈമാറാവൂ എന്നും അധികൃതര്‍ ഓര്‍മ്മിപ്പിക്കുന്നു. ഇതിലൂടെ ന്യായമായ വിലയും സമയബന്ധിതമായ പണമടയ്ക്കലും ഉറപ്പാക്കാനാകും.

