കോട്ടയം: റബര്‍ മരങ്ങളെ ബാധിക്കുന്ന മഞ്ഞുകാല രോഗങ്ങള്‍, നിയന്ത്രണ മാര്‍ഗങ്ങള്‍ എന്നിവയെക്കുറിച്ച് അറിയാന്‍ റബര്‍ ബോര്‍ഡ് കോള്‍ സെന്ററുമായി ബന്ധപ്പെടാം. ചോദ്യങ്ങള്‍ക്ക് നാളെ 10 മുതല്‍ ഒരു മണിവരെ ഇന്ത്യന്‍ റബര്‍ ഗവേഷണ കേന്ദ്രത്തിലെ ശാസ്ത്രജ്ഞന്‍ ഇ.എഡ്വിന്‍ പ്രേം ഫോണിലൂടെ മറുപടി പറയും. കോള്‍ സെന്റര്‍ നമ്പര്‍: 0481 2576622.

