റബര്‍ ബോര്‍ഡിന്റെ നഴ്സറികളില്‍നിന്ന് കപ്പ് തൈകള്‍ വിതരണത്തിന് തയാറായി

കോട്ടയം: റബര്‍ ബോര്‍ഡിന്റെ ഉടമസ്ഥതയിലുള്ള റബര്‍നഴ്സറികളില്‍നിന്ന് കപ്പ് തൈകള്‍ വിതരണത്തിന് തയാറായി. മുക്കട സെന്‍ട്രല്‍ നഴ്സറിയിലും കാഞ്ഞിക്കുളം, മഞ്ചേരി, ഉളിക്കല്‍, ആലക്കോട്, കടയ്ക്കാമണ്‍ എന്നിവിടങ്ങളിലെ റീജണല്‍ നഴ്‌സറികളിലും അംഗീകൃത റബറിനങ്ങളായ ആര്‍ആര്‍ഐഐ 105, ആര്‍ആര്‍ഐഐ 430 എന്നിവയുടെ കപ്പ് തൈകളാണ് വിതരണത്തിന് തയാറാകുന്നത്.

ഈ ഇനങ്ങളുടെ ബഡ്വുഡും ലഭ്യമാണ്. ക്രൗണ്‍ ബഡിംഗിന് ഉപയോഗിക്കുന്ന എഫ്എ ക്‌സ് 516 എന്ന ഇനത്തിന്റെ ബഡ്വുഡ് മുക്കട സെന്‍ട്രല്‍ നഴ്‌സറി, ഉളിക്കല്‍ നഴ്‌സറി എന്നിവിടങ്ങളില്‍നിന്ന് ലഭിക്കും. തൈകളും ബഡ്ഡും ആവശ്യമുള്ളവര്‍ക്ക് അടുത്തുള്ള റീജണല്‍ ഓഫീസിലോ മുക്കട സെന്‍ട്രല്‍ നഴ്‌സറിയിലോ തന്നാണ്ടിലെ കരം അടച്ച രസീതിന്റെ കോപ്പി സഹിതം ഫെബ്രുവരി രണ്ടു മുതല്‍ അപേക്ഷ നല്‍കി തൈകള്‍ ബുക്ക് ചെയ്യാം. അപേക്ഷാഫോം റബര്‍ബോര്‍ഡിന്റെ ഓഫീസുകളില്‍ ലഭ്യമാണ്. www.rubber board.gov.in എന്ന വെബ്‌സൈറ്റില്‍നിന്ന് അപേക്ഷാഫോം ഡൗണ്‍ലോഡ് ചെയ്യാം.

spot_img

More from this stream

Recomended

ഗന്ധകം അടിച്ചതിന് റബര്‍ ബോര്‍ഡ് ധനസഹായം

കോട്ടയം: പരമ്പരാഗത, പാരമ്പര്യേതര...