റബര്‍ ഷീറ്റ് ഉത്പാദനം ഇടിഞ്ഞു; ചിരട്ടപ്പാല്‍ ഉയര്‍ന്നു

കോട്ടയം: റബര്‍ ടാപ്പിംഗിന്റെ സീസണ്‍ അവസാനിക്കുമ്പോള്‍ ഷീറ്റ് ഉത്പാദനം 30 ശതമാനം ഇടിഞ്ഞു. അതേസമയം, ചിരട്ടപ്പാല്‍ ഉത്പാദനം ഉയര്‍ന്നു. റബര്‍ഡ വില മെച്ചപ്പെട്ടിട്ടുണ്ട്. വേനലില്‍ ടാപ്പിംഗ് കുറഞ്ഞതോടെ ഉത്പാദനം ഇടിഞ്ഞതിനാലാണ് വില മെച്ചപ്പെട്ടത്. 175-177 രൂപയില്‍ സ്റ്റെഡിയായിരുന്ന ഷീറ്റ് വില കഴിഞ്ഞയാഴ്ച കിലോക്ക് മൂന്ന് രൂപ ഉയര്‍ന്നു. ആര്‍.എസ്.എസ് ഫോര്‍ വ്യാപാരിവില 180 രൂപയായി. റബര്‍ ബോര്‍ഡ് വില 188 രൂപയും ബാങ്കോക്ക് വില 194 രൂപയുമാണ്.

ഡിമാന്‍ഡ് കൂടിയിട്ടും വിപണി വില കൂടാത്തതിനാല്‍ ഇടനിലക്കാര്‍ റബര്‍ വില്‍ക്കുന്നില്ല. ഇറക്കുമതി ക്രംബ് റബ്ബര്‍ ആവശ്യത്തിന് വ്യവസായികളുടെ കൈവശമുണ്ട്.

spot_img

More from this stream

Recomended

ഗന്ധകം അടിച്ചതിന് റബര്‍ ബോര്‍ഡ് ധനസഹായം

കോട്ടയം: പരമ്പരാഗത, പാരമ്പര്യേതര...