തിരുവനന്തപുരം: സംസ്ഥാനത്തെ വനിതാകര്‍ഷകരെ പിന്തുണയ്ക്കാന്‍ പ്രത്യേക വനിത കാര്‍ഷിക പദ്ധതി നടപ്പാക്കുമെന്ന് നയപ്രഖ്യാനപ്രസംഗത്തില് ഗവര്‍ണര്‍ പറഞ്ഞു. ഇതിനായി പ്രത്യേക പദ്ധതി കൃഷിവകുപ്പ് ആരംഭിക്കും.
2026 അന്താരാഷ്ട്ര വനിതാ കര്‍ഷകവര്‍ഷമായി ഐക്യരാഷ്ട്രസഭ പ്രഖ്യാപിച്ച സാഹചര്യത്തിലാണ് വനിത കര്‍ഷകര്‍ക്കായി പ്രത്യേക പദ്ധതി ആരംഭിക്കുന്നത്. ഇതിനായി കാര്‍ഷകി മേഖലയിലെ പദ്ധതി വിഹിതത്തില്‍ വനിതകള്‍ക്കായി പ്രത്യേക തുക നീക്കിവെക്കും.
കാര്‍ഷിക മേഖലയിലെ ആധുനിക സാങ്കേതിക വിദ്യകളിലും ഡ്രോണ്‍ ഉപയോഗിച്ചുള്ള കൃഷിരീതികളിലും വനിതാ കര്‍ഷകര്‍ക്ക് പ്രത്യേക പരിശീലനവും നല്‍കും.

