വില കുറയുമ്പോള്‍ ആഘോഷിക്കുന്നവര്‍ കര്‍ഷകനെ മറക്കരുത്

റബറിനും കുരുമുളകിനും വില ഉയര്‍ന്നെന്ന വാര്‍ത്തകള്‍ പലപ്പോഴും നമ്മള്‍ വായിക്കാറുണ്ട്. എന്നാല്‍ ആ വാര്‍ത്തകള്‍ വായിക്കുന്ന കര്‍ഷകന്‍ മനസ്സില്‍ ചോദിക്കുന്നത് ഒരു കാര്യമാണ് ‘അത് ഞങ്ങള്‍ക്ക് എവിടെയാണ് കിട്ടുന്നത്?” കാരണം വാര്‍ത്തകളിലെ വിലയും കൃഷിയിടത്തില്‍ കര്‍ഷകന്‍ കൈപ്പറ്റുന്ന വിലയും തമ്മില്‍ വലിയ അന്തരമുണ്ട്.

ഉല്‍പാദന ചെലവ് വര്‍ധിച്ചിരിക്കുന്ന സാഹചര്യത്തില്‍ ചെറിയ വില വര്‍ധന പോലും കര്‍ഷകന് വലിയ ആശ്വാസമാകണം. പക്ഷേ ഇടനിലക്കാരുടെയും വിപണി നിയന്ത്രണങ്ങളുടെയും ഇടയില്‍ ആ നേട്ടം കര്‍ഷകനില്‍ എത്തുന്നില്ല. പലപ്പോഴും കര്‍ഷകന് ഉല്‍പാദന ചെലവ് പോലും തിരിച്ചുകിട്ടാതെ വില്‍ക്കേണ്ട അവസ്ഥയിലാണ്.

കുരുമുളക് പോലുള്ള വിളകളില്‍ രോഗബാധയും കാലാവസ്ഥ പ്രശ്നങ്ങളും കാരണം വിളവ് കുറഞ്ഞിരിക്കുകയാണ്. റബറില്‍ ടാപ്പിംഗ് ചെലവും തൊഴിലാളി ക്ഷാമവും വലിയ പ്രശ്നമാണ്. ഇതെല്ലാം ചേര്‍ന്നാല്‍ വാര്‍ത്തകളിലെ ”വില ഉയര്‍ന്നു” എന്ന വാചകം കര്‍ഷകര്‍ക്ക് വെറും തലക്കെട്ടായി മാത്രം മാറുന്നു.

കൃഷിയിടത്തിലെ യാഥാര്‍ഥ്യം വാര്‍ത്തകളില്‍ പൂര്‍ണമായി പ്രതിഫലിക്കുന്നില്ല എന്നതാണ് സത്യം. കര്‍ഷകന് വേണ്ടത് വലിയ വാഗ്ദാനങ്ങളല്ല, ന്യായമായ വിലയും സ്ഥിരതയുള്ള വിപണിയുമാണ്. അത് ലഭിക്കാതെ പോയാല്‍ കൃഷി ഒരു തൊഴില്‍ എന്നതില്‍ നിന്ന് ഒരു ഭാരമായി മാറും.

അശോകന്‍ കരുവാമറ്റം, കട്ടപ്പന

spot_img

More from this stream

Recomended

ഗന്ധകം അടിച്ചതിന് റബര്‍ ബോര്‍ഡ് ധനസഹായം

കോട്ടയം: പരമ്പരാഗത, പാരമ്പര്യേതര...