ഇന്ത്യ-യുഎസ് വ്യാപാരകരാര്‍: രാജ്യവ്യാപക പ്രതിഷേധത്തിന് കര്‍ഷക സംഘടനകള്‍

ന്യൂഡല്‍ഹി: ഇന്ത്യ- അമേരിക്ക വ്യാപാര കരാറിനെതിരേ രാജ്യവ്യാപക പ്രതിഷേധത്തിന് കര്‍ഷക സംഘടനകള്‍. ഇന്ത്യയുടെ കാര്‍ഷിക മേഖല അമേരിക്കന്‍ കുത്തകകള്‍ക്കു മുന്നില്‍ കീഴടങ്ങും വിധേനയാണ് ഇടക്കാല വ്യാപാര കരാറിന്റെ ചട്ടക്കൂടെന്ന് കര്‍ഷക സംഘടനയായ സംയുക്ത കിസാന്‍ മോര്‍ച്ച (എസ്‌കെഎം) ചൂണ്ടിക്കാട്ടി. കരാറില്‍ ഒപ്പിടുന്നതില്‍നിന്ന് പ്രധാനമന്ത്രി പിന്മാറണമെന്നും അല്ലെങ്കില്‍ രാജ്യവ്യാപകമായ സമരം നേരിടേണ്ടിവരുമെന്നും കര്‍ഷക സംഘടനകളായ എസ്‌കെഎമ്മും ഓള്‍ ഇന്ത്യ കിസാന്‍ സഭയും വ്യക്തമാക്കി. കരാറിനെതിരേ ഫെബ്രുവരി 12ന് രാജ്യവ്യാപകമായി നടക്കുന്ന പൊതുപണിമുടക്കില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെയും അമേരിക്കന്‍ പ്രസിഡന്റ ഡോണള്‍ഡ് ട്രംപിന്റെയും കോലം കത്തിച്ച് പ്രതിഷേധിക്കുമെന്നും കര്‍ഷക നേതാക്കള്‍ പറഞ്ഞു.

യൂറോപ്യന്‍ യൂണിയനും അമേരിക്കയുമായി കേന്ദ്രസര്‍ക്കാര്‍ ഏര്‍പ്പെടുന്ന കരാര്‍, സ്തംഭനാവസ്ഥയിലുള്ള അവരുടെ സമ്പദ് വ്യവസ്ഥ മെച്ചപ്പെടുത്താനാണെന്നും ഇന്ത്യക്ക് കാര്യമായ ഗുണം ലഭിക്കില്ലെന്നും കര്‍ഷക സംഘടനാ നേതാക്കള്‍ ആരോപിച്ചു.

താഴ്ന്ന വരുമാനവും കടബാധ്യത യുംകൊണ്ട് ബുദ്ധിമുട്ടുന്ന കര്‍ഷകരുടെ സ്ഥിതി ഇതിനകംതന്നെ വഷളായി തുടരുകയാണ്. പുതിയ തീരുമാനം അതിന്റെ ആഘാതം വര്‍ധിപ്പിക്കുമെന്നും നേതാക്കള്‍ ചൂണ്ടിക്കാട്ടി.

spot_img

More from this stream

Recomended

ഗന്ധകം അടിച്ചതിന് റബര്‍ ബോര്‍ഡ് ധനസഹായം

കോട്ടയം: പരമ്പരാഗത, പാരമ്പര്യേതര...