കേരപദ്ധതി വേഗത്തില്‍; നാലുലക്ഷം കര്‍ഷകര്‍ക്ക് നേരിട്ടു പ്രയോജനം

കാലാവസ്ഥ വ്യതിയാനങ്ങള്‍ മൂലമുള്ള കൃഷിനഷ്ടം കുറയ്ക്കാന്‍ ലക്ഷ്യമിട്ടുള്ള കേരപദ്ധതി (Kerala Climate Resilient Agri-Value Chain) വേഗത്തില്‍ നടപ്പാക്കാനുള്ള ശ്രമങ്ങളുമായ കൃഷിവകുപ്പ്. ലോകബാങ്കുമായി ചേര്‍ന്നാണ് കൃഷിവകുപ്പിന്റെ പ്രവര്‍ത്തനങ്ങള്‍.
ധനസഹായം വേഗത്തില്‍ ലഭ്യമാക്കാനും, കൃഷിക്കൂട്ടങ്ങള്‍,കര്‍ഡഷക ഉത്പാദകസംങ്ങള്‍ എന്നിവയുടെ പങ്കാളിത്തം ഉറപ്പാക്കാനും, അത്യാധുനിക സാങ്കേതികവിദ്യകള്‍ ഉപയോഗിച്ച് കൃഷി ആധുനികവല്‍ക്കരിക്കാനും പ്രവര്‍ത്തനങ്ങള്‍ തുടങ്ങി. റബ്ബര്‍, ഏലം തുടങ്ങിയ വിളകള്‍ക്ക് പുനര്‍നടീല്‍ ധനസഹായം നല്‍കും. ഇതിനായി ഫീല്‍ഡ് തലത്തില്‍ ടീമുകള്‍ പ്രവര്‍ത്തിക്കുകയും, കര്‍ഷകര്‍ക്ക് പരിശീലനം നല്‍കുകയും, കാര്‍ഷികോത്പാദന കമ്മീഷണര്‍ ഇതിന്റെ ഡയറക്ടറായി പ്രവര്‍ത്തിക്കുകയും ചെയ്യുന്നു.
കാലാവസ്ഥാ പ്രതിരോധം, ഉത്പാദനക്ഷമത വര്‍ദ്ധിപ്പിക്കല്‍, വാണിജ്യവല്‍ക്കരണം, സാങ്കേതികവിദ്യ ഉപയോഗം എന്നിവയാണ് പദ്ധതിയുടെ പ്രധാന ലക്ഷ്യങ്ങള്‍.
കൃഷി വകുപ്പിന്റെ നേതൃത്വത്തില്‍ സ്റ്റേറ്റ് പ്രോജക്ട് മാനേജ്മെന്റ് യൂണിറ്റ് വഴിയാണ് പദ്ധതി നടപ്പാക്കുന്നത്. കര്‍ഷകര്‍, കൃഷിക്കൂട്ടങ്ങള്‍ എന്നിവരുടെ സജീവ പങ്കാളിത്തം ഉറപ്പാക്കുന്നു.റീജണല്‍, ഫീല്‍ഡ് തലത്തിലുള്ള യൂണിറ്റുകള്‍ പ്രവര്‍ത്തിക്കുന്നു. റബ്ബര്‍ കര്‍ഷകര്‍ക്ക് പുനര്‍നടീലിന് ധനസഹായം അനുവദിക്കാന്‍ തുടങ്ങി.
ഏകദേശം 4 ലക്ഷം കര്‍ഷകര്‍ക്ക് നേരിട്ടും 10 ലക്ഷം പേര്‍ക്ക് പരോക്ഷമായും പ്രയോജനം ലഭിക്കുംമെന്നാണ് കണ്കകുകൂട്ടുന്നത്.

spot_img

More from this stream

Recomended

ഗന്ധകം അടിച്ചതിന് റബര്‍ ബോര്‍ഡ് ധനസഹായം

കോട്ടയം: പരമ്പരാഗത, പാരമ്പര്യേതര...