ന്യൂഡല്‍ഹി: നാളികേര കര്‍ഷകര്‍ക്ക് ആശ്വസിക്കുവാനുള്ള വക നല്കി കേന്ദ്രബജറ്റ് പ്രഖ്യാപനം. കൃഷിവിളകള്‍ വൈവിധ്യത്കരിക്കുന്നതിനും ഉത്പാദനം വര്‍ധിപ്പിക്കുന്നതിനും പുതിയ തൊഴിലവസരങ്ങള്‍ സൃഷ്ടിക്കുന്നതിനും തീരദേശപ്രദേശങ്ങളിലെ നാളികേരം, ചന്ദനം, കൊക്കോ, കശുവണ്ടി തുടങ്ങിയ ഉയര്‍ന്ന മൂല്യമുള്ള വിളകളെ പിന്തുണയ്ക്കുമെന്നാണ് ധനമന്ത്രി നിര്‍മല സീതാരാമന് ബജറ്റില്‍ പ്രഖ്യാപിച്ചിരിക്കുന്നത്.
ലോകത്തിലെ ഏറ്റവും വലിയ നാളികേര ഉത്പാദന രാജ്യം ഇന്ത്യയാണെന്നു വ്യക്തമാക്കിക്കൊണ്ട് നാളികേര ഉത്പാദനത്തിലെ മത്സരം വര്‍ധിപ്പിക്കുന്നതിനും ഉത്പാദനം വര്‍ധിപ്പിക്കാനുമായി നാളികേര പ്രോത്സാഹന പദ്ധതിയും ബജറ്റില്‍ നിര്‍ദേശമായിട്ടുണ്ട്. നാളികേരം അധികമായി വളരുന്ന സംസ്ഥാനങ്ങളിലെ പഴയതും ഉത്പാദനമില്ലാത്തതുമായ മരങ്ങളെ മാറ്റി പുതിയ തെങ്ങിന്‍തൈകള്‍ നടുന്നതു പോലുള്ള ഇടപെലുകള്‍ പുതിയ പദ്ധതിക്കു കീഴിലുണ്ടാകും.
ഇന്ത്യയിലെ കശുവണ്ടിയെയും കൊക്കോയെയും 2030ഓടെ ആഗോള ബ്രാന്ഡുകളാക്കുന്നതിനും ഇവയുടെ ഉത്പാദനം വര്‍ധിപ്പിക്കുന്നതിനുള്ള പദ്ധതിയും ബജറ്റിലുണ്ട്. അതിനിടെ കഴിഞ്ഞ വര്‍ഷത്തെ ബജറ്റില്‍നിന്ന് ഇത്തവണ കാര്‍ഷികമേഖലയ്ക്ക് അനുവദിച്ചിരിക്കുന്ന തുകയില്‍ ഏഴു ശതമാനം വര്‍ധനയുണ്ടായിട്ടുണ്ട്. കഴിഞ്ഞ വര്‍ഷം മേഖലയ്ക്ക് 1,51,853 കോടി രൂപയാണ് വകയിരുത്തിയിരുന്നതെങ്കില്‍ ഈ സാമ്പത്തികവര്‍ഷം അത് 1,62,671 കോടി രൂപയായി വര്‍ധിച്ചു.

